തിരുവനന്തപുരം: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാന്യമാരെ ചീത്ത വിളിക്കാൻ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നൽകി ആളെ വിടുന്നതു പോലെയാണ് എം.എം മണിയെ സി.പി.എം വിട്ടതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
എം.എം മണിയെ ഇറക്കി നേതാക്കളെ അധിക്ഷേപിക്കുന്നത് സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവവും ബിസിനസ് ബന്ധവും മറക്കാനാണ്. പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും അറിവോടെയാണ് എം.എം മണി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെയും യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും അധിക്ഷേപിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു. പി.ജെ കുരന്യനെ പോലുള്ള രാഷ്ട്രീയ നേതാവിനെ നിലവാരം കുറഞ്ഞ വർത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post