ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് മഹാകുംഭ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ച്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയും ഈ മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുകയുമാണ് സർക്കാർ മൂന്ന് ദിവസത്തെ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ബൂട്ട്സ്ട്രാപ്പ് ഇൻക്യുബേഷൻ & അഡൈ്വസറി ഫൗണ്ടേഷൻ, ഇന്ത്യൻ വെഞ്ച്വർ ആൻഡ് ആൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷൻ (IVCA) എന്നിവയുൾപ്പെടെ പ്രമുഖ വ്യവസായ അസോസിയേഷനുകൾ സംയുക്തമായാണ് സ്റ്റാർട്ടപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റാർട്ടപ്പ് മഹാകുംഭ് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റാണ്. ഡീപ്ടെക്, അഗ്രിടെക്, ബയോടെക്, മെഡ്ടെക്, എഐ, ഗെയിമിംഗ് തുടങ്ങിയ വളർന്നുവരുന്ന നൂതന സാങ്കേതിക മേഖലകളിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് പങ്ക് വഹിക്കുന്നു. 2,000ത്തിലധികം സ്റ്റാർട്ടപ്പുകൾ, ആയിരത്തിലധികം നിക്ഷേപകർ, നൂറിലധികം യൂണികോണുകൾ, 3,000-ത്തിലധികം കോൺഫറൻസ് പ്രതിനിധികൾ, പത്തോളം രാജ്യങ്ങളിലെ പ്രതിനിധികൾ, 30000-ത്തിലേറെ സംരംഭകർ തുടങ്ങി നിരവധി പ്രമുഖരാണ് പരിപാടിയുടെ ഭാഗമാവുന്നത്. ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിക്കും വികസനത്തിനും ഇത് വഴിയൊരുക്കും എന്നും വ്യവസായ പ്രമുഖരും നയരൂപീകരണ നിർമ്മാതാക്കളും അഭിപ്രായപ്പെട്ടു.
Discussion about this post