എറണാകുളം: ഡോക്ടർ ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റുവൈസിന്റെ പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ അപ്പീലിൽ ചീഫ് ജസ്റ്റിസ് അദ്ധ്യഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
റുവൈസിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അച്ചടക്ക നടപടി പരിശോധിച്ച് ഒരാഴ്ച്ചക്കകം തീരുമാനമെടുക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
അവസാന നിമിഷമാണ് റുവൈസും കുടുംബവും ഷഹനയുമായുള്ള വിവാഹത്തിൽ നിന്നും പിൻമാറിയത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പിൽ മെസേജ് അയച്ചിട്ടും ഷഹനയെ തടയാർ റുവൈസ് തയ്യാറായില്ല. പകരം, ഷഹനയുടെ നമ്പർ റുവൈസ് ബ്ലോക്ക് ചെയ്തു. ഇതെല്ലാം ഷഹനയെ കൂടുതൽ സംഘർഷത്തിലാക്കിയെന്ന് പോലീസ് പറയുന്നു.
Discussion about this post