ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാറപ്പോലെയാണ് ഉറച്ച് നിൽക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ പാരമ്പര്യമോ പൈതൃകമോ മനസിലാക്കാതെയാണ് സംസാരിക്കുന്നത് . ഒരിക്കൽ പോലും അത് ബഹുമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എന്നാൽ രാഹുൽ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് അറിയില്ല എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഭാരത് സമ്മിറ്റ് 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി തിരഞ്ഞെടുപ്പിൽ തങ്ങളുടെ യഥാർത്ഥ ശക്തി രാഹുൽ ഗാന്ധിയെ കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സ്ത്രീശക്തി എന്താണന്ന് രാഹുൽ കാണാൻ ഇരിക്കുന്നതേയുള്ളു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ശക്തി നാരി ശക്തിയാണ്. അമ്മയുടെ അനുഗ്രഹത്തേക്കാൾ വലിയ അനുഗ്രഹം വേറെയില്ല. സഹോദരിയുടെ വാത്സല്യത്തേക്കാൾ വലിയ വാത്സല്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തെ ദക്ഷിണേന്ത്യ , ഉത്തരേന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നാണ് കോൺഗ്രസിന്റെ നയം. എന്നാൽ രാഹുൽ വിഷമിക്കേണ്ടതില്ല. ബിജെപി ഇപ്പോൾ ശക്തമാണ്. രാജ്യത്തെ ഒരിക്കലും വിഭജിക്കാൻ സാധിക്കില്ല. രാജ്യം തകരാൻ ഞങ്ങൾ സമ്മതിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടി കോൺഗ്രസിന് കൃത്യമായ മറുപടി നൽകുമെന്നും അമിത് ഷാ പ്രതികരിച്ചു തിരഞ്ഞെടുപ്പ് അടുക്കുപ്പോൾ കോൺഗ്രസ് മോദിയെ കൂടുതൽ അധിക്ഷേപിക്കാനും ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. എന്നാൽ എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രയും ശക്തമായും മനോഹരമായും താമര വിരിഞ്ഞു നിന്നത് റെക്കോർഡാണ്. ഇത്തവണയും താമര വിരിഞ്ഞ് തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post