തിരുവനന്തപുരം:ഡോക്ട്ർമാരുടെ സാമൂഹിക മാദ്ധ്യമ വിലക്കിൽ കടുത്ത പ്രതിഷേധമായി ഡോക്ടർ സംഘടനകൾ. സർക്കാരിന്റെ ഈ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കെജിഎംഒയും , ഐഎംഒയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോക്ട്ർമാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കിയുള്ള സർക്കുലർ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചത്.
ഭരണഘടന ജനങ്ങൾക്ക് തരുന്ന അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ സർക്കുലർ. ഭരണഘടന വിരുദ്ധമായ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു എന്ന് കെജിഎംഒ സെക്രട്ടറി പി.കെ സുനിൽ പറഞ്ഞു. പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് പോവുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിചേർത്തു.
യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാദ്ധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം
Discussion about this post