മുംബൈ; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എംഎസ് ധോണി. ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനാവുക. 2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിയെ തന്നെ ക്യാപ്റ്റനാക്കുകയായിരുന്നു.
ധോണി നായകനായ സമയത്ത് അഞ്ചുതവണയാണ് സിഎസ്‌കെ ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്. വിവിധ ട്വന്റി20 ടൂർണമെന്റുകളിലായി സിഎസ്‌കെയുടെ ഏഴാം കിരീടമായിരുന്നു ഇത്.
2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 2007ൽ ട്വന്റി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാംപ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്.










