ന്യൂഡൽഹി:കോൺഗ്രസിനെ ജനങ്ങൾ തീർത്തും തള്ളിക്കളയാൻ പോകുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസിന്റെ തോൽവി ചരിത്രപരമായ തോൽവി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിൽ പിന്നിലാവുകയും അതേ തുടർന്ന് കോൺഗ്രസിലെ ഉന്നത നേതാക്കൾ വാർത്ത സമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തിരുന്നു. അതിൽ പ്രധാനമന്ത്രിയെയും ഇന്ത്യൻ ജനാധിപത്യത്തെയും കുറ്റപ്പെടുത്തിയിരുന്നു.
സ്വന്തം തെറ്റുകൾ തിരുത്തുന്നതിനുപകരം , മറ്റുള്ള പാർട്ടികളെ കുറ്റപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണവും , അഴിമതിയിലൂടെയും കുംഭകോണത്തിലൂടെയും സമാഹരിച്ച പണം അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് ബിജെപി ഉത്തരവാദികളാണെന്ന് ആരോപിച്ചിരുന്നു. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ടുകൾക്കുനേരെ ആക്രമണം നടത്തുകയാണ് എന്നും കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post