അകാലനര ഇന്നും പലരെയും അലട്ടുന്ന പ്രശ്‌നമാണ്. പലരുടെയും ഉറക്കം പോലും നഷ്ടപ്പെടുത്തുന്നതാണ് നര.ജീവിതശൈലിയിലുള്ള മാറ്റങ്ങളും പാരമ്പര്യഘടകങ്ങളുമെല്ലാം പലപ്പോഴും അകാലനരയ്ക്ക് കാരണമാകാറുണ്ട്. ആത്മവിശ്വാസം കെടുത്തുന്ന അകാലനരയുടെ ചില പ്രധാന കാരണങ്ങൾ.
പോഷകങ്ങളുടെ കുറവും അകാല നരയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, ചെമ്പ്, വൈറ്റമിൻ ബി, അയഡിൻ, ഒമേഗ 3 എന്നിവയുടെ അഭാവം അകാലനരയ്ക്ക് കാരണമാകുന്നു. കടുത്ത സമ്മർദ്ദത്തിന്റെ ഫലങ്ങൾ ആദ്യം ചർമ്മത്തിലും പിന്നീട് മുടിയിലും കാണപ്പെടുന്നു.പാരമ്പര്യഘടകങ്ങളും ജനിതക ഘടകങ്ങളും വംശവുമെല്ലാം അകാലനരയുടെ ഒരു പ്രധാന കാരണമാണ്. കുടുംബത്തിൽ ആർക്കെങ്കിലും അകാലനരയുണ്ടെങ്കിൽ മക്കൾക്കും അത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഒന്നാണ് കാപ്പി. 2007 ൽ നടത്തിയ ഒരു പഠനത്തിൽ, DHT (മുടികൊഴിച്ചിലിന് കാരണമായ ഹോർമോൺ) യുടെ പ്രവർത്തനം തടഞ്ഞ് കഫീൻ പുരുഷന്മാരിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. കാപ്പിയിൽ ഫ്‌ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. ആരോഗ്യമുള്ള തലയോട്ടിക്ക് സമതുലിതമായ ഒരു മൈക്രോബയോം ആവശ്യമാണ്.കാപ്പി, ചർമ്മത്തെ പരിപാലിക്കുകയും തലയോട്ടിയിലെ ആരോഗ്യകമായ സൂക്ഷ്മാണുക്കളെ ചെയ്യുന്ന ഒരു പ്രകൃതിദത്ത വസ്തുവാണ്. ഇതിലൂടെ താരൻ, ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവ തടയുന്നു
മുടിയുടെ ആരോഗ്യത്തിനും കറുത്ത് ഇരുണ്ട മുടി നൽകാനും സഹായിക്കുന്നു. കോഫീ ഓയിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. രണ്ട് കപ്പ് വെളിച്ചെണ്ണ ഒരു സോസ്പാനിൽ വെച്ച് ചൂടാക്കുക.
വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിലോ ബദാം ഓയിലോ ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് കാൽകപ്പ് കാപ്പിക്കുരു ചേർത്ത് തിളപ്പിക്കുക. അതിന് ശേഷം ഇത് എട്ട് മണിക്കൂർ അടച്ച് വെക്കണം. നല്ലതു പോലെ തണുത്ത ശേഷം അൽപം ലാവെൻഡർ ഓയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അരമണിക്കൂറിന് ശേഷം പച്ചവെള്ളത്തിൽ കഴുകി കളയാവുന്നതാണ്
Discussion about this post