മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട. പത്ത് ലക്ഷം രൂപയുടെ കുഴൽപണവുമായി പാലക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ അബ്ദുൾ റൗഫിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉച്ചയോടെയായിരുന്നു സംഭവം. വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അബ്ദുൾ റൗഫിനെ പോലീസ് പിടികൂടിയത്. കുഴൽപണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി എസ് ശശിധരന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
കോയമ്പത്തൂരിൽ നിന്നും ജില്ലയിലെ പലഭാഗങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചതായിരുന്നു പണം. പ്രത്യേക സഞ്ചിയിൽ ശരീരത്തിൽ കെട്ടിവച്ചായിരുന്നു ഇയാൾ ഇവിടെ എത്തിയത്. സംശയം തോന്നിയ പോലീസ് ഇയാളുടെ ദേഹപരിശോധന ഉൾപ്പെടെ നടത്തുകയായിരുന്നു. ഇതിലാണ് പണം കണ്ടെത്തിയത്.
Discussion about this post