ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അദ്ദേഹത്തെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. കാലാവധി അവസാനിക്കുന്ന മാർച്ച് 28 ന് അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും.
വിശദമായി ചോദ്യം ചെയ്യണം എന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കോടതി അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്. 10 ദിവസത്തെ കസ്റ്റഡി ആയിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിൽ ആണ് കെജ്രിവാൡനെ ഹാജരാക്കിയത്.
ഉച്ചയോടെയായിരുന്നു അദ്ദേഹവുമൊത്ത് ഇഡി കോടതിയിൽ എത്തിയത്. കസ്റ്റഡി അപേക്ഷയിൽ ഏകദേശം നാല് മണിക്കൂറോളം നേരം വാദപ്രതിവാദം തുടർന്നു. ഇതിന് ശേഷമാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. അഴിമതിയുടെയും കള്ളപ്പണം വെളുപ്പിച്ചതിന്റെയും മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണെന്ന് ആയിരുന്നുന്നു ഇഡി കോടതിയെ അറിയിച്ചത്. ഇത് സാധൂകരിക്കുന്ന വിവരങ്ങളും കോടതിയ്ക്ക് കൈമാറിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് കോടതി ഇഡിയുടെ ആവശ്യം അംഗീകരിച്ചത്.










Discussion about this post