മുംബൈ: മുതലകൾ നിറഞ്ഞ നദിയിൽ അകപ്പെട്ട് ജീവന് വേണ്ടി പോരാടിയ 19 കാരൻ ജീവിതത്തിലേക്ക്. അഞ്ച് ദിവസമാണ് ആദിത്യ ബന്ദ്ഗർ ജീവന് വേണ്ടി പോരാടിയത്. മാഹാരാഷ്ട്രയിലാണ് വിചിത്ര സംഭവം. ചെളിക്കുഴിയിൽ അകപ്പെട്ടു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയതായിരുന്നു ആദിത്യ. ഏറെ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ നാട്ടുകാരും വീട്ടുകാരും അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീടുള്ള അന്വേഷണത്തിൽ പഞ്ചഗംഗ നദീതീരത്ത് നിന്ന് 19കാരന്റെ ചെരുപ്പ് കിട്ടി. തുടർന്ന് നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനെ തുടർന്ന്് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയായിരുന്നു.
പോലീസ് തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകാൻ തുടങ്ങുന്നതിനിടെയാണ് യുവാവിന്റെ കരച്ചിൽ കേട്ടത്. ഒടുവിൽ പാറയ്ക്ക് പിന്നിൽ 10 അടി താഴ്ചയിൽ ചെളിക്കുഴിയിൽ പൂണ്ട നിലയിൽ ആദിത്യനെ കണ്ടെത്തുകയായിരുന്നു. കുളവാഴകൾക്ക് നടുവിലായിരുന്നു ആദിത്യ. കാലിന് പൊട്ടൽ ഉണ്ടായിരുന്ന ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നാട്ടുകാർ പറയുന്നു.
Discussion about this post