കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാതായതിനെ തുടർന്ന് ഉണ്ടായ തര്‍ക്കത്തെ തുടർന്ന് പിതാവിനെ കൈകോടാലി കൊണ്ട് അക്രമിച്ച് യുവാവ്. കോട്ടയം പാമ്പാടിയിൽ ആണ് സംഭവം. സംഭവത്തില്‍ മകന്‍ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ഭാഗത്ത് രാധാസദനം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ ആണ് അറസ്റ്റിലായത്.
വീട്ടിലിരുന്ന മദ്യത്തെക്കുറിച്ച് രാഹുലിനോട് ചോദിച്ചതിലുള്ള വിരോധം മൂലം പിതാവുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ വീട്ടിലിരുന്ന കൈകോടാലിയുടെ മാട് ഉപയോഗിച്ച് പിതാവിന്റെ കാലിന് അടിക്കുകയായിരുന്നു. ആക്രമണത്തിൽ പിതാവിന്റെ കാലിന്റെ തുടയെല്ല് പൊട്ടി.
സാരമായ പരിക്ക് പറ്റിയെങ്കിലും ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നില്ല. സംശയം തോന്നിയ അയൽവാസികള്‍ ആണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.













Discussion about this post