തിരുവനന്തപുരം: സിദ്ധാർത്ഥൻ കൊലപാതക കേസിൽ തെളിവ് നശിപ്പിക്കാൻ കേരളാ പോലീസും സർക്കാരും ഒത്തു കളിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ രേഖകൾ സി ബി ഐ ക്ക് കൈമാറാനൊരുങ്ങി കേരളാ പോലീസ്. വിജ്ഞാപനം പുറപ്പെടുവിച്ച് ആഴ്ചകൾ ആയെങ്കിലും ഇതുവരെ അനങ്ങാതിരുന്ന കേരളാ പോലീസ് ഒടുവിൽ ജനരോഷമുയർന്നതിനെ തുടർന്നാണ് ആലസ്യം വിട്ടെഴുന്നേറ്റത്. പോലീസിന്റെ മെല്ലെ പോക്കിനെതിരെ മാദ്ധ്യമങ്ങളും പൊതുസമൂഹവും ഉണർന്നെണീറ്റതിനെ തുടർന്നാണ് ഇപ്പോൾ പോലീസ് സക്രിയമായിരിക്കുന്നത്. ഇതേ തുടർന്ന് സ്പെഷ്യൽ സെൽ ഡി വൈ എസ് പി എസ് ശ്രീകാന്ത് രേഖകളുമായി ഡൽഹിയിലേക്ക് പോകും.
ഫെബ്രുവരി 9 ന് കേരള സർക്കാർ സിദ്ധാർത്ഥൻ കൊലപാതക കേസ് സി ബി ഐ ക്ക് വിട്ടു കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നുവെങ്കിലും തുടർനടപടികൾ വൈകിപ്പിക്കുകയായിരിന്നു. ഇത് തെളിവ് നശിപ്പിക്കുവാൻ വേണ്ടിയായിരുന്നു എന്ന് സിദ്ധാർത്ഥന്റെ പിതാവ് തന്നെ ആരോപണം ഉന്നയിച്ചു. നീതി നിർവഹണം നടത്തേണ്ട സർക്കാർ തന്നെ തങ്ങളെ ചതിക്കുകയായിരിന്നു എന്നും ഇനി മുഖ്യമന്ത്രിയെ കാണാൻ പോകില്ല എന്നും സിദ്ധാർത്ഥന്റെ പിതാവ് മാദ്ധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോപണ വിധേയരായ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി സി ഇടപെട്ട് പിൻവലിക്കുക കൂടെ ചെയ്തതോടെ തെളിവ് നശിപ്പിച്ചു എന്ന സംശയം ശക്തമായി.
എന്നാൽ സിദ്ധാർത്ഥന്റെ കേസ് അങ്ങനെ തട്ടിക്കളിക്കാൻ അനുവദിക്കുകയില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സിദ്ധാർത്ഥന്റെ പിതാവിനോട് ഉറപ്പ് നൽകിയിരുന്നു. മാത്രമല്ല കേസിൽ ഗവർണർ കൂടെ വീണ്ടും ഇടപെട്ടതോടെ, കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തടയിടാനായി.
Discussion about this post