ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ഹോളി ആഘോഷിച്ച് രാംലല്ല. വിപുലമായാണ് അയോദ്ധ്യ ഈ വർഷത്തെ ഹോളി ആഘോഷിച്ചത്. ഹോളി ദിനത്തിൽ അതിമനോഹമായി ഒരുങ്ങി നിൽക്കുന്ന രാംലല്ലയുടെ നിരവധി ചിത്രങ്ങൾ അയോദ്ധ്യ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചിരുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാംലല്ലയ്ക്ക് പുഷ്പ വൃഷ്ടി നടത്തുകയും ഗുലാൽ വഴിപാട് നടത്തുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധധി ഭക്തരാണ് ഹോളി ദിനത്തിൽ രാംലല്ലയെ ദർശിക്കാൻ എത്തിയത്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേകം പൂജകൾ നടന്നിരുന്നു. ഭക്തർ ബാലകരാമന് പുഷ്പങ്ങളും മധുരപലഹാരങ്ങളും വർണങ്ങളും സമർപ്പിച്ചു. രാംലല്ല തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യത്തെ ഹോളി അയോദ്ധ്യയിൽ ഗംഭീരമായി തന്നെ ആഥേഘാഷിക്കുമെന്ന് രാമക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് നേരത്തെ പ്രതികരിച്ചിരുന്നു.
Discussion about this post