പാലക്കാട്: ഒറ്റപ്പാലത്ത് ചാരായവും വാഷുമായി ഒരാൾ പിടിയിൽ. തൃക്കടിരീ സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2.5 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. വീട്ടിൽ അനധികൃതമായി ഇയാൾ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു എക്‌സൈസ് സംഘം. ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി ഷനൂജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്നുമാണ് വാഷും ചാരയവും പിടിച്ചെടുത്തത്.
സംഭവത്തിൽ ഇയാൾക്കെതിരെ എക്‌സൈസ് കേസ് എടുത്തു. അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ ശ്രീകുമാറിനെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനയിൽ ഗ്രേഡ് എഇഐ മാരായ ബാസ്റ്റിൻ.കെ.എസ്., ഷാജികുമാർ.സി.എൻ.ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജയദേവനുണ്ണി.വി.,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സബിത.സി.എൽ എന്നിവർ പങ്കെടുത്തു.
Discussion about this post