ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി ഇടക്കാലാശ്വാസ വിധി പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. അതെ സമയം ഹർജിയിൽ വിശദീകരണം നൽകുന്നതിനായി ഇ ഡി ക്ക് ഏപ്രിൽ രണ്ട് വരെ ഡൽഹി ഹൈകോടതി സമയം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ചിന്റേതാണ് നടപടി
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക
ഡൽഹി നിവാസിയും കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത് സിംഗ് യാദവ്, മദ്യനയവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കേജ്‌രിവാളിനെ അറസ്റ്റ്ചെയ്തതോടെ അദ്ദേഹം പൊതു പദവികൾ വഹിക്കാൻ യോഗ്യനല്ലെന്ന് വാദിച്ചാണ് പൊതു താല്പര്യ ഹർജി നൽകിയത്.
നിലവിൽ മാർച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി സാമ്പത്തിക അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ് , അദ്ദേഹത്തിൻ്റെ അധികാരത്തിൽ തുടരുന്നത് നിയമനടപടികളെ തടസ്സപ്പെടുത്തുക മാത്രമല്ല, ഭരണഘടനാ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സുർജിത് സിംഗ് യാദവിന്റെ വാദം.
Discussion about this post