തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ഇന്നലെ മാത്രം 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സർചാർജും വർദ്ധിച്ചേക്കാനാണ് സാധ്യത.
ചൊവ്വാഴ്ച്ച പീക്ക്‌ടൈമിലെ വൈദ്യുതി ഉപയോഗം അയ്യായിരം മെഗാവാട്ടിന് മുകളിലേക്കാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച്ച 103.86 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെ ഇത് 104.63 ദശലക്ഷം യൂണിറ്റിലേക്കെത്തി.
ഈ മാസം വൈദ്യുതി വാങ്ങാൻ 256 കോടി രൂപയാണ് സംസ്ഥാനം അധികമായി ചെലവഴിച്ചത്. പ്രതിദിനം, 9.5 കോടി രൂപയാണ് അധികമായി ചെലവാകുന്നത്. എപ്രിൽ മാസമാവുന്നതോടെ, വൈദ്യുതി വാങ്ങാനുള്ള അധികചിലവ് 20 കോടിയാവുമെന്നാണ് കണക്കാക്കുന്നത്.
ഈ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. വൈകുന്നേരം ആറിനും 11നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി ഇനിയും രൂക്ഷമാകും. വൈദ്യുതി നിരക്കും വർദ്ധിക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post