Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കടൽ കടന്നുവന്ന് ഹൃദയം കീഴടക്കിയ രുചി; ഈസ്റ്ററിന് ഉണ്ടാക്കാം ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു

by Brave India Desk
Mar 28, 2024, 08:14 pm IST
in Food, Culture
Share on Facebook
Tweet
WhatsApp
Telegram

പോർക്ക് വിഭവങ്ങളിൽ ഏറ്റവും രുചികരമായ ഒരു അസാധ്യ രുചിക്കൂട്ട് ആയാണ് പോർക്ക് വിന്താലു അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇതൊരു പോർച്ചുഗീസ് വിഭവം ആണെങ്കിലും ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിൽ ആയത് ഈ വിഭവത്തിന്റെ ഗോവൻ പതിപ്പ് ആയ ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു ആണ്. പോർച്ചുഗലിലെ മഡെയ്‌റയിൽ ആളുകൾ ‘കാർനെ ഡി വിൻഹാ ഡി’അൽഹോസ്’ എന്ന പേരിൽ ഒരു തനതായ പാചകരീതി വികസിപ്പിച്ചെടുത്തതാണ് ഈ രുചിക്കൂട്ടിന്റെ തുടക്കം. പരമ്പരാഗതമായി, വിനാഗിരി, ഉപ്പ്, വെളുത്തുള്ളി, വീഞ്ഞ് എന്നിവ ഉപയോഗിച്ച് പോർച്ചുഗീസ് ആളുകൾ തയ്യാറാക്കിയതാണ് ഇത്. എന്നാൽ ഗോവയിൽ എത്തിയപ്പോൾ പ്രാദേശിക ഗോവൻ പാചകക്കാർ യഥാർത്ഥ വീഞ്ഞിന് പകരം നാടൻ കള്ളിൽ നിന്നും ഉണ്ടാക്കിയിരുന്ന വിനാഗിരി ചേർക്കുകയും മുളകിനൊപ്പം കുറച്ച് മസാലകൾ കൂടി ചേർക്കുകയും ചെയ്താണ് ഇന്ന് നമ്മുടെ പ്രിയപ്പെട്ട വിഭവമായ ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു പിറവിയെടുക്കുന്നത്.

അപ്പോൾ ഇത്തവണ ഈസ്റ്റർ ആയിട്ട് നമുക്ക് ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു ഉണ്ടാക്കി നോക്കാം. വിന്താലു ഉണ്ടാക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമല്ല വിന്താലു. ഏതാണ്ട് ഒരു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചില തയ്യാറെടുപ്പുകൾ ഇതിനായി ആവശ്യമുണ്ട്. അതിനാൽ തലേദിവസം തയ്യാറാക്കി വയ്ക്കേണ്ട കൂട്ടുകൾ ശ്രദ്ധിച്ച് തയ്യാറാക്കി കരുതിയാൽ മാത്രമേ പിറ്റേദിവസം വിന്താലു ശരിയായ രുചിയിൽ ഉണ്ടാക്കാൻ കഴിയുകയുള്ളൂ.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഇവയാണ്,

പോർക്ക് – 500 ഗ്രാം.
6 സ്പൂൺ വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ
രണ്ട് സവാള
രണ്ട് തണ്ട് മല്ലിയില
രണ്ടോ മൂന്നോ കപ്പ് വെള്ളം

മസാലയ്ക്കായി –

മൂന്ന് വലിയ സ്പൂൺ വെളുത്തുള്ളി
ഒരു വലിയ സ്പൂൺ ഇഞ്ചി
1 ടീസ്പൂൺ ഗ്രാമ്പൂ
1 ടീസ്പൂൺ കുരുമുളക്
2 വലിയ സ്പൂൺ ജീരകം
1 വലിയ സ്പൂൺ വിനാഗിരി
1 ടീസ്പൂൺ മഞ്ഞൾപ്പൊടി
4 കഷ്ണം കറുവാപ്പട്ട
40 ഗ്രാം പഞ്ചസാര
200 ഗ്രാം ഉണങ്ങിയ ചുവന്ന കാശ്മീരി മുളക്
2 ഇടത്തരം ഉള്ളി
300 ml. കള്ളിൽ നിന്നുമുള്ള വിനാഗിരി

ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു ഉണ്ടാക്കുന്നതിനുള്ള ആദ്യഘട്ടമായി മസാലയ്ക്കുള്ള ചേരുവകൾ കള്ള് വിനാഗിരിയിൽ രാത്രി മുഴുവൻ മുക്കിവെച്ച് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ പോർക്കിൽ ഈ മസാല പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് നാലോ അഞ്ചോ മണിക്കൂർ സമയം മാറ്റിവയ്ക്കണം. ഇറച്ചിയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ബാക്കി വരുന്ന പേസ്റ്റ് പിന്നീടുള്ള ആവശ്യത്തിനായി മാറ്റിവയ്ക്കാം.

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടായശേഷം എണ്ണ ഒഴിച്ച് രണ്ട് സവാള ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക.
വഴന്നുവന്ന സവാളയിലേക്ക് മസാല തേച്ച് പിടിപ്പിച്ചു വച്ചിരിക്കുന്ന പോർക്ക് ചേർക്കുക. ബാക്കിവന്ന മസാല മാറ്റി വെച്ചതും ചേർത്ത് വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. പോർക്ക് പാകത്തിന് വെന്ത് വരുന്നതുവരെ ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുകയോ കുക്കറിൽ വേവിച്ചെടുക്കുകയോ ചെയ്യാം. വെള്ളം നന്നായി വറ്റി എണ്ണ നന്നായി തെളിഞ്ഞു വരുന്ന സമയത്ത് തീ ഓഫ് ചെയ്യാം. അല്പസമയം മൂടിവച്ചതിനുശേഷം കഴിക്കാവുന്നതാണ്. ചോറ്, അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവക്കെല്ലാം മികച്ച ഒരു കോമ്പിനേഷൻ ആണ് ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു.

Tags: Easter24goan vindaloopork vindalooeaster
Share8
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies