തിരുവനന്തപുരം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണ്. തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ലോകത്തിന് മുമ്പിൽ തന്നെ വലിയൊരു ദുഷ്‌കീർത്തി ഉണ്ടാക്കിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്തുക എന്നത് രാജ്യവ്യാപകമായി ഉയർന്നുവന്ന കാര്യമാണെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ തോറും വിപുലമായ ഐക്യം രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post