ദളപതി വിജയ് ഇന്ന് തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമാണ്. വിജയ് സിനിമകൾക്ക് കേരളത്തിൽ വലിയ ആരാധക പിന്തുണയാണുള്ളത്. എന്നാൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നതോടെ താരം സിനിമാ ലോകത്ത് നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചനകൾ.
ഏകദേശം 70 നടുത്ത് സിനിമകളിൽ വിജയ് വേഷമിട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകളുടെ നായകനായ നടന്മാരിൽ ഒരാൾ കൂടിയാണ് വിജയ്. സംവിധായകനും പിതാവുമായ എസ് എ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത നാളൈയ്യ തീർപ്പ് എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി നായകനായി എത്തുന്നത്. പിന്നീട് ലവ് ടുടെ, പൂവെ ഉനക്കാക, കാദലക്ക് മരിയാദൈ, തുള്ളാത മനവും തുള്ളും, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി അദ്ദേഹം മാറി.
തുടക്ക കാലത്ത് വെറും 5000 രൂപയാണ് നടൻ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാൽ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ പ്രതിഫലവും ഉയർന്നു. പിന്നീട് വിജയ് ബോക്സ് ഓഫീസുകൾ ഹിറ്റാക്കി മുന്നേറുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലാണ് ആദ്യമായി വിജയ് തന്റെ പ്രതിഫലം 100 കോടിയിലേക്ക് എത്തിക്കുന്നത്. എന്നാൽ അമ്പരപ്പിക്കുന്ന വസ്തുത വരാനിരിക്കുന്ന ഗോട്ട് എന്ന ചിത്രത്തിൽ അദ്ദേഹം 200 കോടി പ്രതിഫലമായി നടൻ വാങ്ങിയെന്നെന്നതാണ്..
ഇതോടെ കോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകായണ്. പുതിയ കണക്ക് പ്രകാരം വിജയ്ക്ക് 600 കോടിയുടെ ആസ്തിയാണുള്ളത്. കോളിവുഡിൽ പ്രതിഫലം വാങ്ങുന്ന നടൻ മാത്രമല്ല, ഏറ്റവും കൂടുതൽ ആസ്തിയുള്ള നടനുമാണ് ഇപ്പോൾ വിജയ്. വരാനിരിക്കുന്ന ചിത്രം ഗോട്ട് എന്ന സയൻസ് ഫിക്ഷൻ സിനിമ ഫെബ്രുവരിയിൽ ആയിരിക്കും റിലീസ് ആവുക.
ഗോട്ടിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് .ഒരു ട്രെയിനിൽ വൻ ആക്ഷൻ രംഗവും ചിത്രീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റീമിക്‌സിംഗ് ഗാനത്തിനായി വിജയ് ചിത്രത്തിൽ തൃഷയും വേഷമിടും എന്നതാണ് മറ്റൊരു പ്രത്യേകത.ഗോട്ടിന് ശേഷം താൻ ഒരു സിനിമ കൂടിയേ ചെയ്യൂ എന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post