ഡല്‍ഹി: ബോളിവുഡ് നടന് അമീര്‍ ഖാനെതിരെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന് വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത് രംഗത്ത്. അസഹിഷ്ണുതാ വിവാദം സംബന്ധിച്ച് അമീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിദേശത്ത് ഇന്ത്യ എന്ന ബ്രാന്‍ഡിന് ദോഷം ചെയ്തുവെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ കൂടിയായ അമിതാഭ് കാന്തിന്റെ വിമര്‍ശനം. ഇന്ത്യ ഇന്ക്രഡിബിളാണെന്ന് അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ തന്നെ പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ ഇന്ത്യയിലേയ്ക്ക് വിനോദസഞ്ചാരികള്‍ വരികയുള്ളൂ. ഇന്ത്യയില്‍ സഹിഷ്ണുതയില്ലെന്ന് പറയുന്ന ആള്‍ക്ക് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള യോഗ്യതയില്ല. ഒരു ബ്രാന്‍ഡിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആ ബ്രാന്‍ഡിനെ നശിപ്പിക്കുന്നതിന് തുല്ല്യമാണ് -അമിതാഭ് കാന്ത് ട്വിറ്ററില്‍ പറഞ്ഞു.
ഇന്ത്യയില്‍ സഹിഷ്ണുതയില്ലെന്ന വിവാദ പ്രസ്താവനയുടെ പേരിലാണ് അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.
Discussion about this post