വയനാട്: തോൽപ്പെട്ടിയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ മുൻ സബ്കളക്ടറും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ ആർ ശ്രീലക്ഷ്മിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. തിരുനെല്ലി പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ശ്രീലക്ഷ്മി സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ തലശ്ശേരി സ്വദേശി ജിതിന് പരിക്കേറ്റിരുന്നു.
തലശേരി മലബാർ ക്യാൻസർ ആശുപത്രിയിൽ താൽക്കാലിക നഴ്‌സിംഗ് ഓഫീസറാണ് ജിതിൻ. കൈയ്ക്കും കാലിനും അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീലക്ഷ്മി.
തിരുനെല്ലി ക്ഷേത്രം സന്ദർശിച്ചതിനു ശേഷം കർണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ശ്രീലക്ഷ്മി. ഇതിന് ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം ശ്രീലക്ഷ്മിയാണ് വാഹനം ഓടിച്ചിരുന്നത്.
Discussion about this post