ഹെൽസങ്കി: ഫിൻലാൻഡിലെ സ്‌കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് 12 കാരൻ. സംഭവത്തിൽ വിദ്യാർത്ഥി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയായ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് മുറിയിലേക്ക് തോക്കുമായി എത്തിയ വിദ്യാർത്ഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ അദ്ധ്യാപകർ ഉടനെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് ഉടനെ എത്തി 12 കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുട്ടി ആക്രമിക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു. അതേസമയം കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും സാരമായി പരിക്കേറ്റിരുന്നു. ഇവരെ അദ്ധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആണ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായത്.
Discussion about this post