ഡെറാഡൂണ്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രുദ്രാപൂറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശംഖ് സമ്മാനിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമി . നൈനിറ്റാൾ – ഉധം സിംഗ് നടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ രുദ്രാപൂറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതി കൈവരിച്ചതായി ധാമി പറഞ്ഞു.
‘ ഈ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകൾ എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി ഞങ്ങൾക്ക് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഈ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും വിജയിച്ചുകൊണ്ട് മോദി എന്ന ലക്ഷ്യത്തിന് ഞങ്ങളും സംഭാവന നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എങ്ങനെയാണ് ഇന്ത്യ വികസിത രാജ്യമായി മാറിയത് എന്ന് നമ്മളെല്ലാം കണ്ടതാണ്’- ധാമി വ്യക്തമാക്കി.
കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെയും അദ്ദേഹം പരിഹസിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തി ഇന്ത്യ ചരിത്രം കുറിച്ചു. എന്നാൽ ഇപ്പോഴും തങ്ങളുടെ രാജകുമാരനെ വിക്ഷേപിക്കാന്‍
കോൺഗ്രസിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post