ബിജെപി പ്രവർത്തകരെ പാർട്ടിയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് വഴി യുപിയിലെ ബിജെപി പ്രവർത്തകരുമായി സംവദിക്കുന്നു പ്രധാനമന്ത്രി .
ബിജെപി പ്രവർത്തകർ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. ജനങ്ങൾക്ക് നിങ്ങൾ ബിജെപിയുടെ മുഖമാണ്. നിങ്ങൾ ഒരു വോട്ടറെ കാണുമ്പോൾ അവർ നിങ്ങളിലൂടെ മോദിയെ കാണുന്നു. നിങ്ങൾ അവരോട് പറയുന്ന ഓരോ വാക്കും മോദിയുടെ വാക്കുകളാണ്. നിങ്ങൾ ഓരോരുത്തരും മോദിയെ പ്രതിനിധീകരിക്കുന്നവരാണ്. വോട്ടർമാരുടെ കണ്ണിൽ നിങ്ങളാണ് ബിജെപി. നിങ്ങളുടെ വാക്കുകൾ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞാൽ നിങ്ങൾ നൽകുന്ന ഉറപ്പുകളിൽ അവർ വിശ്വാസം ഉറപ്പിക്കും എന്ന് പ്രവർത്തകരോട് പ്രധാനമന്ത്രി വ്യക്തമാക്കി.
ഓരോ തിരഞ്ഞെടുപ്പിലും നിങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് പുതിയ റെക്കോർഡുകൾ രാജ്യത്ത് സൃഷ്ടിക്കാൻ സാധിക്കുന്നത്. നിങ്ങളുടെ ആവേശം കാണുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ബിജെപി പ്രവർത്തകർ യുപിയിലെ എല്ലാ ബൂത്തുകളിലും വിജയം കൈവരിക്കാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പ്രവർത്തകരുടെ പ്രവർത്തന മികവും ആത്മവിശ്വാസവും കണ്ട് മറ്റ് പാർട്ടികളുടെ നേതാക്കൾ ഭയന്ന വിറയ്ക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മിക്കവാറും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർട്ടി പ്രവർത്തകരോട് ആരോഗ്യം ശ്രദ്ധിക്കണം എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചൂടു സമയമായതിനാൽ ധാരാളം വെള്ളം കുടിക്കാനും പ്രധാനമന്ത്രി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Discussion about this post