ടോക്ക്യോ: ജപ്പാനിലെ ഹോൺഷുവിന്റെ കിഴക്കൻ തീരത്ത് ഭൂചലനം. 6.3 തീവ്രത രേഖശപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 40 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് . ഭൂചലനത്തിൽ ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തായ്‌വാനിൽ ഉണ്ടായ അതിശക്തമായ ഭൂചനത്തിന് പിന്നാെലയാണ് ജപ്പാനിലെ കിഴക്കൻ മേഖലയിലും ഭൂചലനമുണ്ടായിരിക്കുന്നത്. ഒൻപത് പേരാണ് തായ്‌വാനിലെ ഭൂചലനത്തിൽ കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ കിഴക്കൻ തായ്വാൻ തീരത്ത് ഉണ്ടായ ഭൂകമ്പം കണക്കിലെടുത്ത്, തായ്വാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും സഹായത്തിനും മാർഗ്ഗനിർദ്ദേശത്തിനും വ്യക്തതയ്ക്കുമായി ഇനിപ്പറയുന്ന അടിയന്തര ഹെൽപ്പ്ലൈൻ ഇന്ത്യ തായ്പേയ് അസോസിയേഷൻ സജ്ജീകരിച്ചിരിക്കുന്നു: മൊബൈൽ: 0905247906; ഇമെയിൽ: ad.ita@mea.gov.in,’ അസോസിയേഷൻ സമൂഹമാദ്ധ്യമമായ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Discussion about this post