ന്യൂഡൽഹി: കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. ബിജെപിയുടെ വികസന അജണ്ടയെ അവർ പിന്തുണയ്ക്കുന്നു. വീണ്ടും ഞങ്ങളെ അവർ വിശ്വസിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു . ഇന്ന് കൂച്ച് ബിഹാറിൽ പ്രധാനമന്ത്രിയുടെ പ്രചാരണ റാലി സംഘടിപ്പിച്ചിട്ടുണ്ട്. അതിനു മുന്നോടിയായാണ് പ്രധാനമന്ത്രി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും ബിഹാറിന്റെ പങ്ക് വളരെ നിർണായകമാണന്നും സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
42 ലോക്സഭാ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റിൽ 18 സീറ്റുകളും ബിജെപി നേടിയിരുന്നു. ഈ മാസം 19-നാണ് വടക്കൻ ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് എൻഡിഎ പിടിച്ചെടുത്ത സീറ്റുകളാണ് കൂച്ച് ബിഹാറും അലിപൂർദുവാറും ജൽപായ്ഗുരിയും. ഏഴ് ഘട്ടങ്ങളിലാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏകദേശം 97 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ പോകുന്നത്.
Discussion about this post