ഇംഫാൽ : മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി സൈന്യം. ബിഷ്ണുപൂർ ജില്ലയിലെ സാദു കബുയി ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്.
9 എംഎം കാർബൈൻ മെഷീൻ ഗൺ, സ്റ്റെൻ ഗൺ എംകെ-2, 303 റൈഫിൾ, 9 എംഎം പിസ്റ്റൾ, കലാപ വിരുദ്ധ തോക്ക്, 14 ഗ്രനേഡുകൾ, വിവിധ തരം വെടിമരുന്ന്, മറ്റ് യുദ്ധസമാന സ്റ്റോറുകൾ എന്നിവയാണ് സൈന്യം കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് എസ്എസ്പി , സൈനികർ , മണിപ്പൂർ പോലീസ് എന്നിവർ പ്രദേശത്ത് സംയുക്ത തിരച്ചിൽ നടത്തുകയാണ്.
Discussion about this post