എറണാകുളം: ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ ടിടിഇയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. എറണാകുളം റെയിൽവേ പോലീസ് ആണ് കേസ് എടുത്തത്. സംഭവം നടന്നത് തിരുവനന്തപുരം ആയതിനാൽ കേസ് അവിടുത്തെ റെയിൽവേ പോലീസിന് കൈമാറും.
ടിടിഇ ആയ ജെയ്‌സൺ തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെയായിരുന്നു സംഭവം. 55 വയസ്സ് പ്രായം തോന്നിക്കുന്ന ഭിക്ഷക്കാരൻ ആണ് ജെയ്‌സണെ ആക്രമിച്ചത്. ട്രെയിൻ എടുക്കുന്നതിന് തൊട്ട് മുൻപ് ആയിരുന്നു സംഭവം. ജെയ്‌സൺ ട്രെയിനിലേക്ക് പോകുമ്പോൾ വാതിലിൽ ഇരിക്കുകയായിരുന്നു ഭിക്ഷക്കാരൻ. ഇയാളോട് മാറാൻ ജെയ്‌സൺ ആവശ്യപ്പെട്ടു. എന്നാൽ ഭിക്ഷക്കാരൻ ജെയ്‌സണിന്റെ മുഖത്ത് മാന്തുകയായിരുന്നു.
ആക്രമണത്തിൽ ജെയ്‌സണിന്റെ ഇടത് കണ്ണിനാണ് പരിക്കേറ്റത്. ഉടനെ തന്നെ ഭിക്ഷക്കാരൻ ട്രെയിനിൽ നിന്നു ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.













Discussion about this post