വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ . അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാർത്ഥിന്റെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും. ചൊവാഴ്ച ഹാജരാകാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കൽപ്പറ്റ പോലീസ് വഴിയാണ് കുടുംബത്തെ വിവരം അറിയിച്ചത്.
ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട്ടിൽ എത്തി. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. കേസിന്റെ രേഖകൾ എല്ലാം കൈമാറുകയും ചെയ്തു. ഡൽഹിയിൽ നിന്ന് എസ്പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച സംഘം വയനാട്ടിൽ ഉണ്ടാകുമെന്നാണ് വിവരം.
സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റൽ , കുന്നിൻ മുകൾ എന്നീ സ്ഥലങ്ങൾ സിബിഐ സന്ദർശിക്കും. അന്വേഷണം ഏറ്റെടുത്ത വിവരം കൽപ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമായിരിക്കും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുക.
Discussion about this post