ജയ്പൂർ : ഈ തിരഞ്ഞെടുപ്പ് പൗരൻമാർക്ക് വലിയ അവസരമാണ് നൽകുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരൻമാർ എടുക്കുന്ന തീരുമാനം അടുത്ത 100 വർഷത്തേക്കുള്ള വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരൻമാരുടെ തീരുമാനം 100 വർഷത്തേക്കുള്ള രാജ്യത്തിന്റെ ഗതി തീരുമാനിക്കും. നിങ്ങളുടെ വോട്ടുകൾ രാജ്യത്തിന്റെ നന്മക്കായി വിനിയോഗിക്കു. നല്ലൊരു നാളെക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കു. അഴിമതിയില്ലാത്ത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ബിജെപി തയ്യാറാണ്. പുതിയ ഇന്ത്യയെ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ ഭരണത്തിൽ രാജസ്ഥാൻ വികസനത്തിന്റെ ഉന്നതിയിലേക്ക് കുതിക്കുകയാണ്. നിങ്ങളുടെ സ്വപ്‌നങ്ങളാണ് മോദിയുടെ സങ്കൽപ്പം. 2047 ഓടെ ഇന്ത്യയെ വികസിതമാകാനാണ് തങ്ങളുടെ സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 543 ലോക്‌സഭാ സീറ്റുകളിലെക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ .
Discussion about this post