മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിന്റെ ഫൈനലിൽ മാറ്റുരയ്ക്കാൻ മലയാളിയും. കോഴിക്കോട് സ്വദേശിനിയായ ശാരി വിമലാണ് ഫൈനലിൽ യോഗ്യത നേടിയത്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയാണ് ശാരി.
വിവാഹത്തിന് ശേഷമാണ് ശാരി സിഡ്‌നിയിലേക്ക് പോയത്. പിന്നീട് മോഡലിംഗിൽ സജീവമായി. എൻജിനിയറിംഗ് ബിരുദധാരിയായ ശാരി സിഡ്‌നിയിലെ ഗവൺമെന്റ് സെൻട്രൽ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോം മാനേജറായിരുന്നു.
കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമാണ് കോഴിക്കോടുകാരി.
ദുബായിലാണ് മിസിസ് ഇന്ത്യ വേൾഡ് വൈഡ് സീസണിന്റെ പതിമൂന്നാം സീസൺ നടക്കുന്നത്. മെയ് ഒന്ന് മുതൽ ഏഴുവരെയാണ് മത്സരം.
Discussion about this post