പാലക്കാട്: വല്ലപ്പുഴയിൽ കിടപ്പുമുറിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 30കാരി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന(30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് ഇവരെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ബീന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവ് പ്രദീപ് ജോലിയുമായി ബന്ധപ്പെട്ട് വടകരയിലാണ് താമസം. ഇന്ന് പുലർച്ചേ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ 2.30ഓടെ ബീന കിടപ്പുമുറിയിൽ കയറി തീ കൊളുത്തുകയായിരുന്നു.
മൂന്ന് പേരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ബീനയുടെ ജീവൻ രഷിക്കാനായില്ല. 90 ശതമാനം പൊള്ളലേറ്റ നിഖയുടെ നില ഗുരുതരമാണ്. നിവേദയുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post