പട്‌ന : കശ്മീർ പരാമർശത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശനം ഉന്നയിച്ചു. . രാജസ്ഥാനിൽ റാലിയിൽ ജമ്മു കശ്മീരിന്റെ ‘പ്രസക്തി’യെക്കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ മാനസികാവസ്ഥയാണ് ഖാർഗെയുടെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ നവാഡയിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ഉറപ്പ് താൻ നിറവേറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു.നിങ്ങൾ ഭരണഘടനയെക്കുറിച്ച് എപ്പോഴും പറയുന്നുണ്ട്. പക്ഷേ, ഈ മോദി സർക്കാരാണ് വർഷങ്ങൾക്ക് ശേഷം ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന ജമ്മു കശ്മീരിലേക്ക് കൊണ്ടുപോയത്. എന്നാൽ ഖാർഗെ പറഞ്ഞത് കേൾക്കുമ്പോൾ തനിക്ക് ലജ്ജ തോന്നുന്നു . കോൺഗ്രസ് താൻ പറയുന്നത് കേൾക്കണം. കശ്മീരിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി എത്രയോ ധീരരായ രാജസ്ഥാനി പൗരന്മാർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള നിങ്ങളുടെ പ്രതികരണം ‘തുക്ഡെ-തുക്ഡെ സംഘത്തിന്റെ ‘ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ചുരുവിൽ വച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിച്ചിരുവന്നത്. ഇതായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രകോപിപ്പിച്ചത്. മോദി എന്തിനാണ് രാജസ്ഥാനിൽ വച്ച് കശ്മീരിന്റെ കാര്യം പരാമർശിക്കുന്നത്? കശ്മീരും രാജസ്ഥാനും തമ്മിൽ എന്താണ് ബന്ധം? എന്നെല്ലാം ആയിരുന്നു ഖാർഗെ രാജസ്ഥാനിൽ നടത്തിയ സമ്മേളനത്തിൽ ചോദിച്ചത്.
Discussion about this post