ഭോപ്പാൽ :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മദ്ധ്യപ്രദേശിൽ. സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ചന്ദ്രപൂർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യും .സംസ്ഥാനത്ത് പ്രധാനമന്ത്രി പത്ത് റാലികളിലെങ്കിലും പങ്കെടുക്കുമെന്നാണ് വിവരം.
ചന്ദ്രാപൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുധീർ മുൻഗന്തിവാറിന് വേണ്ടിയാണ് മോദി പ്രചാരണത്തിനിറങ്ങുന്നത് . ഇന്നത്തെ റാലിക്ക് ശേഷം ഏപ്രിൽ 14 ന് മോദി വീണ്ടും മദ്ധ്യപ്രദേശ് സന്ദർശിക്കും. രാംടെക്കിലെ റാലിയെ അഭിസംബോധന ചെയ്യാനാണ് മോദി വീണ്ടും സംസ്ഥാനത്ത് എത്തുക . ഗഡ്ചിരോളി, ചന്ദ്രപൂർ പ്രദേശങ്ങളിലെ ജനങ്ങളുമായി സംവദിക്കും. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും മണ്ഡലവുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വോട്ടർമാരോട് സംസാരിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സുധീർ മുൻഗന്തിവാർ പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് 48 ലോക്സഭാ സീറ്റുകളാണുള്ളത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ലോക്സഭാ സീറ്റാണ് മഹാരാഷ്ട്ര. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 25 ൽ 23 സീറ്റുകളും നേടിയിരുന്നു. ഇക്കുറി തിരഞ്ഞെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിലായി അഞ്ച് ഘട്ടങ്ങളിലായി നടക്കും.
Discussion about this post