ന്യൂഡൽഹി; ഇന്ത്യയോട് മാപ്പ് ചോദിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന. ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിനെ ചൊല്ലിയെ പ്രതിഷേധത്തെ തുടർന്നായിരുന്നു സസ്‌പെൻഡ് ചെയ്യപ്പെട്ടത്.
എന്റെ സമീപകാല പോസ്റ്റിന്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിനോ കുറ്റത്തിനോ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മാലദ്വീപ് പ്രതിപക്ഷ പാർട്ടിയായ എംഡിപിയോടുള്ള എന്റെ പ്രതികരണത്തിൽ ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതായി എന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇത് തീർത്തും മനഃപൂർവമല്ലാത്തതാണെന്ന് വ്യക്തമാക്കുക, അത് കാരണമായേക്കാവുന്ന ഏതെങ്കിലും തെറ്റിദ്ധാരണയിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു,’ അവർ എക്സിൽ പറഞ്ഞു.ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയൂന കൂട്ടിച്ചേർത്തു.
മാലിദ്വീപ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ലോഗോയ്ക്ക് പകരം ത്രിവർണ്ണ പതാകയിൽ അശോക ചക്രം സ്ഥാപിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ പ്രചാരണ പോസ്റ്റർ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണകക്ഷിയിൽ പെട്ടയാളാണ് മറിയം ഷിയുന. പിന്നീട് ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റിൽ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യാൻ അവർ ആഹ്വാനം ചെയ്തു.
ഇന്ത്യ വാഗ്്ദാനം ചെയ്ത സഹായം സ്വീകരിക്കാൻ മാലിദ്വീപ് തയ്യാറായതിനെ എതിർത്താണ് മറിയം ഷിയൂന രംഗത്തെത്തിയത്.അടുത്തിടെ മാലദ്വീപ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യ സഹായം നൽകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ ചിത്രം പങ്ക് വച്ച് , മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെയും പരിഹസിക്കും വിധത്തിലുള്ള ട്വീറ്റ് മറിയം പോസ്റ്റ് ചെയ്തത്.”എംഡിപി അവരുടെ വായ്ക്കടുത്തേയ്ക്ക് പോകുകയാണ്.നമ്മൾ ഇനി അവരുടെ വായിൽ വീഴേണ്ടതില്ല.” എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.
തുടർന്ന് ഈ പോസ്റ്റ് വിവാദമാകുകയും മറിയത്തിന്റെ പോസ്റ്റിനെതിരെ ഇന്ത്യക്കാർ വൻ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തതോടെ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ച് അവർ രംഗത്തെത്തുകയായിരുന്നു.നിലവിലെ മുഹമ്മദ് മുയിസു സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നയത്തെ വിമർശിച്ച് എംഡിപി രംഗത്തെത്തിയതാണ് മറിയം ഷിയുനയെ പ്രകോപിപ്പിച്ചത്.
Discussion about this post