ലക്‌നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശ് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ലക്‌നൗവിലെ പാർട്ടി ഓഫീസിൽ വച്ചാണ് അംഗത്വം നേടിയത്.
കേന്ദ്രത്തിനെയും സംസ്ഥാന സർക്കാരിനെയും വിജയ് കുമാർ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ക്രമസമാധനം മെച്ചപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയിൽ ചേർന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേരുന്നതിലൂടെ രാജ്യത്തിന് വേണ്ടി മികച്ച രീതിയിൽ തനിക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും മുൻ ഡിജിപി കൂട്ടിച്ചേർത്തു.
നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്ന് ബിജെപിയിൽ ചേർന്നു. ബിഎസ്പിയുടെ ദേശീയ വക്താവ് ധരംവീറും മറ്റുള്ള നേതാക്കളും പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിലെ 80 സീറ്റുകളിലും വിജയിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് പറഞ്ഞു.
Discussion about this post