കോർസോർ: നാവിക ഷിപ്പിലെ മിസൈൽ ലോഞ്ചർ തകരാറിലായതിനെ തുടർന്ന് ഡെൻമാർക്കിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. മിസൈൽ ലോഞ്ചർ തകരാറിലായതിനെ തുടർന്നാണ് കപ്പൽ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയത്. കഴിഞ്ഞ വ്യഴാഴ്ചയാണ് ലോഞ്ചർ തകരാറിലായത്.
വ്യാഴാഴ്ച സ്ഥിരം പരിശോധനകളുടെ ഭാഗമായി മിസൈൽ ലോഞ്ചർ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. എന്നാൽ, പിന്നീട് ഇത് ഡി ആക്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. മിസൈലിന്റെ ബൂസ്റ്ററിനാണ് തകരാറ് സംഭവിച്ചത്. ആയുധ വിദഗ്ധർ ലോഞ്ചർ പരിശോധിച്ച് തകരാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സംഭവത്തെ തുടർന്ന് വ്യോമ മേഖലയിലും ഡെൻമാർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റ് ബെൽറ്റ് കടലിടുക്കിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. മിസൈലിന്റെ ഭാഗങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിസൈൽ പതിക്കാൻ സാധ്യതയുള്ള കപ്പലുകളെ വവരം അറിയിച്ചതായും ഡച്ച് സേന വ്യക്തമാക്കി.
Discussion about this post