തിരുവനന്തപുരം: സംസ്ഥാന റെവന്യൂ വകുപ്പിന്റെ സാമൂഹ്യ മാദ്ധ്യമ വിഭാഗമായ റെവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യെപ്പട്ടത്. ഇന്ന് ഉച്ചയോടെ യൂട്യൂബ് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. റെവന്യൂ ഇൻഫർമേഷൻ ബ്യുറോ എന്ന യൂട്യൂബ് ചാനൽ ആണ് ഹാക്ക് ചെയ്തത്.
ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടപ്പോൾ റെവന്യൂ വകുപ്പ് സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും പരാതി നൽകിയിരുന്നു. ഫേസ്ബുക്കും യൂട്യൂബും വീണ്ടെടുക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോസ്ഥർ ശ്രമങ്ങൾ ആരംഭിച്ചു.
റെവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും ജനങ്ങളിലേക്ക് പങ്കുവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റെവന്യൂ വകുപ്പ് അറിയിച്ചു.
Discussion about this post