ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നിരവധി കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. രത്‌നം കോൺഗ്രസ് റൂറൽ ജില്ലാ പ്രസിഡന്റ് കൈലാഷ് പതിദാറും അദ്ദേഹത്തിന്റെ അണികളുമാണ് ബിജെപിയിൽ ചേർന്നത്. ഉജ്ജയിനിയിൽ നിന്നുള്ള നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.
ജില്ലയിലെ ബിജെപി ഓഫീസിൽ വച്ച് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തകർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന മികവിലൂടെ ബിജെപി വർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന മികവിലൂടെ ഞങ്ങളുടെ ബിജെപി കുടുംബം അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. രത്‌നം കോൺഗ്രസ് റൂറൽ ജില്ലാ പ്രസിഡന്റ് കൈലാഷ് പതിദാറും അദ്ദേഹത്തിന്റെ അണികളും ബിജെപി അംഗത്വം സ്വീകരിച്ചു. ഉജ്ജയിനിയിൽ നിന്നുള്ള നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. അവർ വകസനത്തിന്റെ പാതയിലൂടെ യാത്ര ആരംഭിച്ചിരിക്കുന്നു. ഞാൻ ഉറപ്പ് തരുന്നു. അവർക്ക് ബിജെപി കുടുംബത്തിൽ ബഹുമാനം ലഭിക്കും. അവർ പറയുന്ന നിർദേശങ്ങൾ കൂടി മാനിച്ചുകൊണ്ടായിരിക്കും ഇനി ബിജെപി മുന്നോട്ട് പോവുക- മോഹൻ യാദവ് പറഞ്ഞു.
Discussion about this post