ചെന്നൈ : തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥനത്തെ ഭരണക്ഷിയായ ഡിഎംകെയ്ക്കും ഇൻഡി സഖ്യത്തിന് നേതൃത്യം നൽകുന്ന കോൺഗ്രസിനും കള്ളം പറഞ്ഞ് സർക്കാരിൽ തുടരാനുള്ള അജണ്ട മാത്രമേയുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ ശക്തിയിൽ ഇൻഡി സഖ്യം വിശ്വസിക്കുന്നില്ല . ഇത്രയും വലിയ കൊറോണ മഹാമാരി രാജ്യത്താകെ പിടിപ്പെട്ടു. അന്ന് ഇന്ത്യയ്ക്ക് വാക്‌സിൻ ഉണ്ടാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ഞങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ഇന്ത്യ വാക്‌സിൻ മാത്രമല്ല ഉണ്ടാക്കിയത് അത് സൗജന്യമായി നൽകി കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. നുണ പറഞ്ഞ് സർക്കാരിൽ തുടരുക മാത്രമാണ് ഇവരുടെ ലക്ഷ്യം.ജനങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർക്ക് പ്രധാന്യം നൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്കാ സാത്ത് സബ് കാ വികാസ് എന്ന കാഴ്ചപാടിലാണ് എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നത്. എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post