തൃശൂർ: കുന്നംകുളത്ത് സ്‌കൂളിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തി. കുന്നംകുളം ചിറ്റഞ്ഞൂർ സ്‌കൂളിന് സമീപത്തെ പാടത്ത് നിന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സ്‌ഫോടക വസ്തുവിന് കുഴിമിന്നലിനോട് സാമ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
പാടത്താണ് സ്‌ഫോടക വസ്തു കിടന്നിരുന്നത്. മാനസീകാസ്വാസ്ത്യമുള്ള ആളാണ് പാടത്തു നിന്നും ഇതെടുത്ത് സ്‌കൂളിന് സമീപത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്‌ഫോടക വസ്തു എങ്ങനെ പ്രദേശത്ത് എത്തിയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് അടുത്തിടെ ഉത്സവങ്ങളോ പള്ളിപ്പെരുന്നളോ ഒന്നും നടന്നിട്ടില്ല. അതിനാൽ തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാാട്ടുകാർ പറയുന്നു. പ്രദേശത്ത് അടുത്തിടെ വെടിക്കെട്ടിനും അനുവതി നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.













Discussion about this post