തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ മദ്യ നിരോധനം. ഏപിൽ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ 20ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ 36 മണിക്കൂർ നേരം തൃശൂർ താലൂക്ക് പരിധിയിലുള്ള കള്ളുഷാപ്പുകൾ, ബിയർ ആനഡ് വൈൻ പാർലറുകൾ, ബാർ എന്നിങ്ങനെയുള്ള എല്ലാ മദ്യ വിൽപ്പനശശാലകളും അടച്ചിടുന്നതിനായി ജില്ലാ കളക്ടർ ഉത്തരവിട്ടു. മദ്യം കൂടാതെ മറ്റ് ലഹരി വസ്തുക്കളുടെ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മദ്യ നിരോധനം ഏറപ്പെടുത്തിയ സാഹചര്യത്തിൽ വ്യാജ മദ്യ നിർമ്മാണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും സാധ്യതയുള്ളതിനാൽ ഇത് കർശനമായി തടയുന്നതിന് ആവശ്യമായ മുനകരുതലുകൾ എടുക്കാനും പോലീസ്, എക്‌സൈസ് വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post