ശ്രീനഗർ : ലഷ്‌കർ ഇ ത്വായ്ബ ഭീകരര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേരെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം.
ഒവൈസ് അഹമ്മദ് വാസ, ബാസിത്ത് ഫയാസ് കാലൂ, ഫഹീം അഹമദ് മിർ, എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മൂന്ന് ഗ്രനേഡുകളും പിടിച്ചെടുത്തു. സുരക്ഷാ സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ലഷ്‌കർ ഇ ത്വായ്ബയ്ക്ക് കൈമാറി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള നാല് ഭീകരരെ ബാരാമുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post