വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി സിബിഐ. അന്വേഷണ സംഘം ഇന്ന് വെറ്റിനറി സർവ്വകലാശാലയിൽ എത്തും. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയവരിൽ നിന്നെല്ലാം ഇന്ന് മൊഴിയെടുക്കും. എല്ലാവരോടും ഇന്ന് കോളേജിൽ എത്താൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.
സിബിഐ ഫോറൻസിക് സംഘമുൾപ്പെടെയുള്ളവരാകും ഇന്ന് സർവ്വകലാശാലയിൽ എത്തുക. രാവിലെ ഒൻപത് മണിയ്ക്ക് മുൻപായി ഇവർ എത്തി നടപടികൾ ആരംഭിക്കും. രാവിലെ ഒൻപത് മണിയോടെ ക്യാമ്പസിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാവരിൽ നിന്നും അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും തുടരന്വേഷണം. സിബിഐ അന്വേഷണം കാര്യക്ഷമമെല്ല തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേഗത്തിലാക്കിയത്.
ഇതിനിടെ കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിംഗ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകി.
Discussion about this post