കോഴിക്കോട്: ഇസ്ലാമിക ഭീകവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറി തലശ്ശേരി രൂപത ഇന്ന് പ്രദർശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് സിനിമ പ്രദർശിപ്പിക്കുക. നേരത്തെ ഇടുക്കി അതിരൂപത സിനിമ പ്രദർശിപ്പിച്ചിരുന്നു.
വൈകീട്ട് മൂന്ന് മണിയ്ക്ക് ശേഷമാണ് പ്രദർശനം. ലൗജിഹാദിനെതിരായ ബോധവത്കരണം എന്ന നിലയ്ക്കാണ് സിനിമ പ്രദർശിപ്പിക്കുന്നത്. എല്ലാവരും സിനിമ കാണണം എന്ന് രൂപത ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ പ്രദർശിപ്പിക്കാനുള്ള അതിരൂപതയുടെ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നുവന്നത്. ഇതിന് പുറമേ സിനിമ തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത് എന്ന മുന്നറിയിപ്പുമായി കെസിബിസിയും സിറോ മലബാർ സഭയും രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് താമരശ്ശേരി അതിരൂപതുടെ നേതൃത്വത്തിൽ സിനിമ പ്രദർശനത്തിന് എത്തുന്നത്.
നേരത്തെ കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയെ താമരശ്ശേരി അതിരൂപത അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ പ്രദർശിപ്പിക്കാൻ അതിരൂപതയും തീരുമാനിച്ചത്. ദി കേരള സ്‌റ്റോറിയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
Discussion about this post