കോഴിക്കോട്: കണ്ണിറ്റമാക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഖൻകുണ്ട് പീറ്റക്കണ്ടി ദേവദാസിനെ ആയിരുന്നു ചൊവ്വാഴ്ച രാവിലെ ഇസ്മയിൽ ആക്രമിച്ചത്.
കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. രാവിലെ എട്ടരയോടെയായിരുന്നു ദേവദാസിനെ ഇസ്മയിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.
നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടറിൽ കയറുകയായിരുന്ന ദേവദാസ്. ഇതിനിടെ പിന്തുടർന്ന് എത്തിയ ഇസ്മയിൽ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ചേർന്ന് ദേവദാസിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
അക്രമം നടത്തിയ ശേഷം ഇസ്മയിൽ കടന്നു കളയുകയായിരുന്നു. ഇയാളെ താമരശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് ചെറുതായി മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Discussion about this post