കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ ബിജെപിയിലേക്കെന്ന് സൂചന. അടുത്ത ദിവസങ്ങളിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചേക്കാനാണ് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൂചനയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സജി മഞ്ഞക്കടമ്പലും യുഡിഎഫ് നേതൃത്വവുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ അദ്ധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവരുന്നത്.
കോട്ടയം ലോക്‌സഭാ സീറ്റ് വേണമെന്നായിരുന്നു സജിയുടെ ആഗ്രഹം. പരസ്യമായി തന്നെ അദ്ദേഹം ഇക്കാര്യം വെളുപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് പാർട്ടി കണ്ടില്ലെന്ന് നടിയ്ക്കുകയായിരുന്നു. അമർഷം പ്രകടിപ്പിച്ച സജിയെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞ് പിന്നീട് നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ പാർട്ടി പിന്നീട് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തി. ഇതേ തുടർന്നായിരുന്നു അദ്ദേഹം പദവികൾ രാജിവച്ചത്.
Discussion about this post