Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ കരയുകയാണ്,നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്; വികാരാധീനനായി ദിലീപ്

by Brave India Desk
Apr 19, 2024, 02:12 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായി നടൻ ദിലീപ്. താരത്തിന്റെ 149ാമത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തുവെന്നും എന്നാൽ കഴിഞ്ഞകുറച്ച് കാലമായി താൻ ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും നടൻ ദിലീപ്. ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു.

ദിലീപ് എന്റർടെയിൻമെന്റാണ് എന്നാണ് എല്ലാവരും പറയുന്നത്. ഒരു നടനെന്ന നിലയിൽ പല വേഷവും ഞാൻ ശ്രമിക്കാറുണ്ട്. പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററിൽ എത്തുന്നത് പ്രിയപ്പെട്ട പ്രേക്ഷകരെ മാത്രം വിശ്വസിച്ചുകൊണ്ടാണ്. വർഷങ്ങൾക്കുമുൻപ് ഒരുപാട് നായികമാർ എന്റെകൂടെ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. പലരുടെയും ആദ്യ നായകനാണ് ഞാൻ. മലയാള സിനിമയിലേയ്ക്ക് അഞ്ച് നായികമാർ കൂടി പുതിയതായി വരികയാണ്. അവർ അഞ്ചുപേരും കഴിവുള്ളവരാണെന്ന് ദിലീപ് പറഞ്ഞു.

Stories you may like

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ഓഡിയോ ലോഞ്ചിൽ ദിലീപ് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം:

‘ഈ വേദിയിൽ ഇന്ന് രണ്ട് ചടങ്ങുകൾ ആണ് നടന്നത്, വലിയ സന്തോഷമുണ്ട്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയറ്റർ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും പറയുകയുണ്ടായി. ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികൾ ഒക്കെയുണ്ട്. അങ്ങനെ വിജയേട്ടൻ കണ്ടുപിടിച്ച ഒരാശയമാണ്. ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ വന്നു ജനറൽ ബോഡി കൂടി അവസാന തീരുമാനമായി. പത്തിരുപത് വർഷമായി വിതരണരംഗത്തുള്ള ആളാണ് നമ്മളൊക്കെ, എന്റെ അടുത്ത പടം ലിസ്റ്റിന്റെയും പിന്നീടുള്ളത് ഗോകുലത്തിന്റെയും ആയതിനാൽ, ഈ സിനിമയിലൂടെ അത് ചെയ്യാം എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തിയറ്റർ അസോസിയേഷന്റെ പിന്തുണയുമുണ്ട്. പല ആളുകളും ഇതിനെ വളച്ചൊടിക്കാനും പ്രശ്‌നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇതൊരു നന്മയ്ക്കു വേണ്ടി മാത്രമുള്ള ചുവടുവയ്പ്പാണ്.

ഇന്ന് ഇത്രയധികം ആളുകൾ വന്നതിൽ വലിയ സന്തോഷം. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊൻപത് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാൻ ഇത്രയും പ്രശ്‌നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിർമിക്കുന്ന എന്റെ നിർമാതാക്കൾ, സംവിധായകർ, എഴുത്തുകാർ അങ്ങനെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർഥനയാണ് ഈ ഞാൻ. ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയ്ൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവൻ നന്നായി എഴുതിയ കഥ തിയറ്ററുകളിലേക്ക് എത്തുമ്പോൾ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് പറ്റിയ സിനിമയാണ് ഇത്. വിനീത് എനിക്ക് സഹോദരനെപ്പോലെ തന്നെയാണ്. ചിരിച്ചു നിൽക്കുന്ന മുഖത്തെയോടെയാണ് എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് അഞ്ചു നായികമാരെകൂടിയാണ് നമ്മൾ ഈ സിനിമയിലൂടെ കൊടുക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരുപാട് നായികമാർ എന്റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ച് നായികമാരും കഴിവുള്ളവരാണ്.

എഡിറ്റർ ദീപു, മ്യൂസിക്ക് ഡയറക്ടർ മിഥുൻ, ക്യാമറമാൻ സനു താഹിർ. പിന്നെ ഇവിടെ ഇരിക്കുന്ന ജോണി, ധർമജൻ, രാധിക ശരത് കുമാർ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്. രാധിക ചേച്ചി ഇതിൽ ശക്തമായ കഥാപാത്രമായാണ് എത്തുന്നത്. ഇവിടെ വന്നിരിക്കുന്ന എല്ലാവരോടും അത്രയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്’- ദിലീപ് പറയുന്നു.

Tags: dileepcinema
Share14
Tweet
Send
Share

Latest stories from this section

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies