2024 ലെ ബംബർ ഹിറ്റ് ചിത്രമായിരുന്നു പ്രേമലു. തീയേറ്ററുകളിൽ പൊട്ടിചിരികളുടെ പൂരം തീർത്ത സിനിമ കൂടിയായിരുന്നു ഇത്. എന്നാൽ ഇപ്പോഴിതാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ . പ്രേമലുവിന് രണ്ടാം ഭാഗം വൈകാതെ വരും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
കൊച്ചിയിൽ നടന്ന സിനിമയുടെ വിജയാഘോഷവേദിയിൽ വച്ച് സംവിധായകൻ ഗിരീഷ് എ.ഡിയാണ് പ്രേമലു 2 പ്രഖ്യാപിച്ചത്. 2025 ൽ ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗത്തിലുള്ളവർ തന്നെയാകും രണ്ടാം ഭാഗത്തിലും ഒന്നിക്കുക. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് .
ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഭാവനാ സ്റ്റുഡിയോസിൻറെ ഏഴാമത്തെ പ്രൊഡക്ഷൻ ആയിരിക്കും പ്രേമലു 2. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും .













Discussion about this post